ഇരിട്ടിയില്‍ പതിനേഴുകാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം; പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
കണ്ണൂര്‍, ഇരിട്ടി താലൂക്ക് ആശുപത്രിയിയില്‍ പതിനേഴുകാരി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന് (53) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്തി. വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്.
പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.