പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ചു; ട്യൂഷന് ടീച്ചര്‍ പോക്സോ കേസില്‍ അറസ്റ്റില്‍
പതിനാറു വയസുകാരനെ മദ്യം നല്കി പീഡിപ്പിച്ച ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മണ്ണൂത്തി പോലീസാണ് ട്യൂഷന് ടീച്ചറെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടി മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയതോടെ അധ്യാപകര്‍ നടത്തിയ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്.
കൗണ്‍സലിംഗില്‍ ട്യൂഷന് ടീച്ചര്‍ മദ്യം നല്കി ഉപദ്രവിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. ഇക്കാര്യം അധ്യാപകര്‍ ശിശുക്ഷേമ സമിതിയില്‍ അറിയിക്കുകയും തുടര്‍ന്ന് സിഡബ്ല്യുസി മണ്ണൂത്തി പോലീസിനെ അറിയിക്കുകയുമായിരുന്നു. കുട്ടി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് അധ്യാപിക പോലീസിനോട് സമ്മതിച്ചു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഇവര്‍ കോവിഡ് കാലത്താണ് ട്യൂഷന് എടുത്തു തുടങ്ങിയത്. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. പോക്സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് ചട്ടമെന്ന് പോലീസ് അറിയിച്ചു.