കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് 9 പെണ്‍കുട്ടികളെ കാണാതായത്. കൂത്താട്ടുകുളം, ഇലഞ്ഞിയില്‍ പെണ്‍കുട്ടികളുടെ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോട്ടയത്തു നിന്ന് ബസില്‍ യാത്ര ചെയ്ത് ഇവര്‍ ഇവിടെയെത്തുകയായിരുന്നു.
പോക്സോ കേസിലെ ഇരയടക്കമുള്ള പെണ്‍കുട്ടികളാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കടന്നുകളഞ്ഞത്. രാവിലെ 5.30ന് ഇവരെ വിളിക്കാനെത്തിയ അധികൃതരാണ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞ കാര്യം അറിഞ്ഞത്. 12 പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്സോ അടക്കമുള്ള കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെട്ട പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും.
മഹിളാ സമഖ്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. ഇതിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കുറച്ചു ദിവസമായി ഇവിടെ പെണ്‍കുട്ടികള്‍ പ്രതിഷേധത്തിലായിരുന്നുവെന്നാണ് വിവരം. പ്രതിഷേധം നടത്തിയ െപെണ്കുട്ടികളെയാണ് കാണാതായത്.