സ്കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14ന് ആരംഭിക്കും
സംസ്ഥാനത്തെ സ്കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് യോഗത്തിലാണ് തീരുമാനം. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് 14 മുതല്‍ 22 വരെയാണ് പരീക്ഷ.
പ്ലസ് വണ്‍, പ്ലസ് ടൂ രണ്ടാം ടേം പരീക്ഷ ഡിസംബര്‍ 12ന് ആരംഭിച്ച് 22ന് അവസാനിക്കും. ക്രിസ്മസ് അവധിക്കായി 23ന് സ്കൂളുകള്‍ അടയ്ക്കും. അവധിക്കു ശേഷം ജനുവരി മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും.
മാര്‍ച്ച് 13 മുതല്‍ 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. റംസാന് വ്രതത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ ഉച്ചയ്ക്ക് ശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാനും യോഗം തീരുമാനിച്ചു.