കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കേസ് ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷനല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. വാഹനാപകട കേസില്‍ മാത്രം വിചാരണ നടത്താനായിരുന്നു ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.