ഗുജറാത്തില്‍ മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഗുജറാത്തില്‍ മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍. മുന്‍ മന്ത്രി ജയ് നാരായണ്‍ വ്യാസ് ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബര്‍ ആദ്യം ബിജെപി വിട്ട അദ്ദേഹം അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെയാണ് ഈ കൂടുമാറ്റം. മകന് സമീര്‍ വ്യാസും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മന്ത്രിസഭാംഗമായിരുന്നു വ്യാസ്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.