സംസ്ഥാനത്ത് ഉടനീളം പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷനേതാവ്; ശശി തരൂര്‍
സംസ്ഥാനത്ത് ഉടനീളം പ്രസംഗിക്കണമെന്നും പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും ആവശ്യപ്പെട്ടത് പ്രതിപക്ഷനേതാവാണെന്ന് ശശി തരൂര്‍. അദ്ദേഹം മൂന്നു തവണ ഇക്കാര്യം ആവശ്യപ്പെട്ടു. തന്റെ പരിപാടിക്ക് വിവാദങ്ങളുണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ല. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ടെന്നും അവരെ അറിയിച്ച തിയതിയടക്കം കയ്യിലുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.
പരാതി കൊടുത്താല്‍ അതിന് മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയില്‍ താനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും താന്‍ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എയും, ഐയും അല്ല, ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടതെന്നും താനൊരു വിഭാഗത്തിന്റെയും മെംബര്‍ അല്ലെന്നും തരൂര്‍ വ്യക്തമാക്കി.