എറണാകുളം അമ്പലമുകളില്‍ റോഡില്‍ പശുക്കള്‍ ചത്ത നിലയില്‍
Posted On December 7, 2022
0
279 Views

എറണാകുളം അമ്പലമുകളില്‍ അഞ്ചോളം പശുക്കളെ റോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് കുഴിക്കാട് ജംഗ്ഷന് സമീപം അഞ്ചോളം പശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. കിടാവുകളുടെ മൃതദേഹങ്ങള്‍ അടക്കം റോഡിലുണ്ടായിരുന്നു. ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തുള്ള കന്നുകാലികളാണ് ഇവ.
റോഡ് മുറിച്ചു കടന്ന കന്നുകാലികളെ ഇതുവഴി പോയ ടോറസ് ലോറി ഇടിച്ചു വീഴ്ത്തിയതാണെന്നാണ് വിവരം. 52 ഏക്കറോളം പ്രദേശമാണ് ഇവിടെ കാടുപിടിച്ചു കിടക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ പെറ്റുപെരുകിയിരിക്കുന്ന കന്നുകാലികളില്‍ ചിലതാണ് അപകടത്തില്‍ പെട്ടത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025