ഒരു വലിയ ബജറ്റ് രണ്ടാം ഭാഗം ഒരുങ്ങിയാല്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തന്നെ വരാനുള്ള കണ്ടന്റ് ഉണ്ട് ഇതില്‍; ഗില റിവ്യൂ
കൃത്യമായി മാര്‍ക്കറ്റ് ചെയ്തു റിലീസ് നടത്തിയാല്‍ വലിയ താരനിരകള്‍ ഇല്ലെങ്കില്‍ പോലും പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് ഗില ഐലന്‍ഡ് എന്ന കൊച്ചു ചിത്രം. രണ്ടാം വാരവും കടന്നു മൂന്നാം വാരത്തിലേക്ക് കൂടുതല്‍ സ്ക്രീനുകളിലേക്ക് അശ്വമേധം തുടരുകയാണ് ഗില.
കഴിഞ്ഞ ദിവസം വളരെ അവിചാരിതമായി ഒരു ഓണ്‍ലൈന്‍ റിവ്യൂ പോലും കാണാതെയാണ് ഇന്ദ്രന്‍സ് കൈലാഷ് ചിത്രം ഗില കണ്ടത്.സത്യത്തില്‍ പെട്ടെന്നു മഴ പെയ്തപ്പോള്‍ സമയം കൊല്ലാന്‍ തല വച്ചതാണ്.പക്ഷെ ടൈറ്റില്‍ കാര്‍ഡ് മുതല്‍ ഞെട്ടിച്ചു കളഞ്ഞു പടം.
ഒരു കൊച്ചു സിനിമ ആണെന്ന ധാരണയില്‍ കേറിയ എനിക്ക് മുന്പില് അസാധ്യ ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള, വിദേശ ലൊക്കേഷനുകള്‍ ഉള്ള, പുതിയ മെതേഡിലൂടെ കഥ പറയുന്ന അധികം പരിചയമില്ലാത്ത ഓണ്‍ലൈന്‍ ഡാര്‍ക്ക് വെബ് ഗെയിം ലോകം തുറന്നിട്ടു ചിത്രം.
സിനിമ കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് നവാഗതനായ മനു കൃഷ്ണ എന്നയൊരാളാണ് സംവിധാനം പക്ഷെ വിശ്വസിക്കില്ല. നൂറു ശതമാനം ഒരു സംവിധായകന്റെ പടം. അടുത്ത ഭാഗത്തേക്കൊരു സൂചന നല്‍കിയാണ് ഗില തീരുന്നത്.
ഒന്ന് ഉറപ്പ് പറയാം ഒരു വലിയ ബജറ്റ് രണ്ടാം ഭാഗം ഒരുങ്ങിയാല്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തന്നെ വരാനുള്ള കണ്ടന്റ് ഉണ്ട് ഇതില്‍. പ്രേക്ഷകരോട് ഒന്നേ പറയാനുള്ളു നിങ്ങള്‍ താരങ്ങളെ നോക്കണ്ട. ഇതൊരു നല്ല സിനിമാറ്റിക് എക്സ്പീരിയന്‍സ് തരുന്ന ചിത്രമാണ്.
കാലിക പ്രസക്തിയുള്ള വിഷയം തന്നെയാണ് ഗിലയുടെ വിജയത്തിന് പിറകില്‍. അതു കൊണ്ടു തന്നെ ജനറേഷന് ഗ്യാപ് ഇല്ലാതെ ചിത്രം സ്വീകരിക്കപ്പെടുന്നുണ്ട്. കൂടുതലും ഫാമിലി പ്രേക്ഷകരാണ് ചിത്രം കാണാന്‍ തിയേറ്ററില്‍ വരുന്നത് എന്നത് ചെറിയ കാര്യമല്ല. ഒരു തികഞ്ഞ ത്രില്ലര്‍ ഫാമിലി ചിത്രം എന്നതും കൊണ്ടു കൂടിയാണ് ഇത്തരമൊരു വിജയം നേടുന്നത്.