ഡേറ്റിംഗ് ആപ്പുകള്‍ ചതിക്കുഴികള്‍ ആണോ! ഗിലയും കാലവും
ഒരുപക്ഷെ ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ ഏറ്റവും കൂടുതല്‍ വരുന്ന പരസ്യങ്ങള്‍ ഡേറ്റിംഗ് ആപ്പ് റിലേറ്റഡ് ആയിരിക്കും. ഇതിലൊക്കെ യുവാക്കളുടെ വലിയ പങ്കാളിത്തവും സ്വാധീനവുമുണ്ട്. പക്ഷെ പലപ്പോഴും ഇതിന്റെ ഒരു വശം മാത്രമേ നമ്മള് കാണുന്നുള്ളൂ. എന്നാല്‍ ശ്രദ്ധ വാള്‍ക്കറുടെ മരണത്തോട് കൂടി ഇതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ചതിയുടെ ഇരുണ്ട ലോകം മെല്ലെ തുറന്നു തുടങ്ങിയിരിക്കുന്നു.
പതിക്കെ അടിമത്വം സൃഷ്ടിച്ചു പിന്നീട് വലിയ പണ നഷ്ടവും മാനനഷ്ടവും സൃഷ്ടിക്കുന്ന ഇത്തരം ആപ്പുകളും ഗെയിമുകളും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വരെ ഉണ്ടാകുന്ന തരത്തിലേക്ക് എത്തി കാര്യങ്ങള്‍. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലും ഈ വിഷയം വളരുന്നുണ്ട്. ഈ സമയത്ത് ഏറ്റവും പ്രസക്തമായ ഈ വിഷയം കൃത്യമായി സംസാരിച്ച ഒരു സിനിമ ഇപ്പോള്‍ തീയേറ്ററിലുണ്ട്. നവാഗതനായ മനു കൃഷ്ണ എഴുതി സംവിധാനം നിര്‍വഹിച്ച ഗില ഐലന്‍ഡ്.
ഡേറ്റിംഗ് ആപ്പ് ഗുരുതരാവസ്ഥയും അതിന്റെ വലിയ ലോകവും തന്നെയാണ് ടെക്നോ ത്രില്ലര്‍ ചിത്രമായ ഗില പറയുന്നത്. ഇതിനകം ഫാമിലികള്‍ക്ക് ഇടയില്‍ ചിത്രം പറയുന്ന വിഷയത്തിന് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ട്. അധികാരികളില്‍ നിന്നു പോലും വളരെ സാമൂഹിക പ്രസക്തി അര്‍ഹിക്കുന്നൊരു വിഷയം അവതരിപ്പിച്ച ഗില എന്ന സിനിമയ്ക്ക് വലിയ അംഗീകാരം ലഭിക്കുന്നുണ്ട്.
ഇത്രയധികം ഓണ്‍ലൈന്‍ ചതിക്കുഴികളുടെ ലോകം തുറന്നിരിക്കുന്ന ഒരു വിരല്‍ തുമ്പില്‍ പതിയിരിക്കുന്ന കെണികള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഗില പോലെയുള്ള സിനിമകള്‍ തീര്‍ച്ചയായും പരിഗണന അര്‍ഹിക്കുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടണം ഈ വിഷയം.