ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വെച്ചാണ് അന്ത്യം. മങ്കൊമ്പ് സ്വദേശിയായ ബീയാര്‍ പ്രസാദ് അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു.
1993ല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ ഗാനരചയിതാവായി. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് അടുത്തിടെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
കേര നിരകളാടും ഒരു ഹരിത ചാരു തീരം, മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി തുടങ്ങി മലയാളത്തനിമയുള്ളനിരവധി ഗാനങ്ങള്‍ രചിച്ചു. ടിവി അവതാരകനെന്ന നിലയിലും പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു.