കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; ഹോട്ടല്‍ ഉടമയടക്കം മൂന്നു പേര് പിടിയില്‍
കാസര്‍കോട് കുഴിമന്തിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. അട്കത്ത്ബയലിലെ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് ബേനൂര്‍ സ്വദേശി അഞ്ജുശ്രീ പാര്‍വതി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ഡിസംബര്‍ 31നാണ് അര്റോമന്സിയ ഹോട്ടലില്‍ നിന്ന് അഞ്ജുശ്രീ കുഴിമന്തി ഓണ്‍ലൈനില്‍ വാങ്ങി കഴിച്ചത്. തുടര്‍ന്ന് അഞ്ജുശ്രീക്കും കുടുംബാംഗങ്ങള്‍ക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നു. അഞ്ജുശ്രീയുടെ നില ഗുരുതരമാകുകയും പിന്നീട് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു.