അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ ഒരാള്‍ മരിച്ചു
അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ മൂന്നു പേരില്‍ ഒരാള്‍ മരിച്ചു. അടിമാലി, പടയാട്ടില്‍ കുഞ്ഞുമോന് (40) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുഞ്ഞുമോനൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും ചികിത്സ തേടിയിരുന്നു.
അഫ്സരക്കുന്നില്‍ നിന്ന് കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് സുധീഷ് എന്നയാളാണ് ഇവര്‍ക്ക് മദ്യം നല്‍കിയത്. മദ്യത്തില്‍ കീടനാശിനിയായ ഫ്യൂരിഡാന്റെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. മൂന്നു പേര്‍ക്കും മദ്യം നല്‍കിയെങ്കിലും സുധീഷ് മദ്യം കഴിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മദ്യം കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേരെയയും അടിമാലി താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.