നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് അപകടം; രണ്ടു മണിക്കൂറിനു ശേഷം റണ്‍വേ തുറന്നു
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. കോസ്റ്റ് ഗാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് മാര്‍ക് 3 ഹെലികോപ്ടറാണ് തകര്‍ന്നത്. പരിശീലനപ്പറക്കലിനായി പുറപ്പെടുന്നതിനിടെ ഉച്ചയ്ക്ക് 12.15ഓടെയാണ് അപകടമുണ്ടായത്. 25 അടിയോളം ഉയരത്തില്‍ നിന്ന് പൊടുന്നനെ താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകട സമയത്ത് മൂന്നു പേര് ഹെലികോപ്ടറിലുണ്ടായിരുന്നു.
അപകടത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരുന്നു. ഹെലികോപ്ടര്‍ മാറ്റി റണ്‍വേയില്‍ പരിശോധനകള്‍ നടത്തി രണ്ടു മണിക്കൂറിനു ശേഷം റണ്‍ വേ തുറന്നുകൊടുത്തു. അപകടത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ടു വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടിരുന്നു.
സാങ്കേതികത്തകരാറാണ് അപകടത്തിന് കാരണം. മാര്‍ച്ച് എട്ടിന് മുംബൈ തീരത്തു വെച്ച് ഇതേ ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്ന് പരിശീലനപ്പറക്കലിന് ഒരുങ്ങിയപ്പോഴാണ് വീണ്ടും അപകടത്തില്‍ പെട്ടത്. ഹെലികോപ്ടറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടു പേര്‍ക്ക് കാര്യമായ പരിക്കുകളില്ല. ഇവരെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.