തമിഴ് നടനും നിര്‍മാതാവും സംവിധായകനുമായ മനോബാല അന്തരിച്ചു
തമിഴ് നടനും സംവിധായകനും നിര്‍മാതാവുമായ മനോബാല (69) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. തമിഴിലും കന്നഡയിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള മനോബാല നാല്പതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 240ലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
20 ടെലിവിഷന്‍ പരമ്പരകളും 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന് ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982 ല്‍ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
പിതാമഹന്, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.