പലരും സിനിമയിലേക്ക് വരുന്നത് കള്ളപ്പണം ചെലവഴിക്കാന്‍; ജി സുധാകരന്
പലരും സിനിമയിലേക്ക് വരുന്നത് കള്ളപ്പണം ചെലവഴിക്കാനാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്. സിനിമയില്‍ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആര്‍ക്കും അറിയില്ല. നടീനടന്മാര് പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്. ആസുരീയ ശക്തികള്‍ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്.
ആസുരീയ ശക്തികള്‍ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത്. ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കാന് കഴിയുന്ന ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം.
ജോണ്‍ എബ്രഹാമിന്റെ സ്കൂളിലേക്കു നമ്മുടെ യുവ സംവിധായകരുള്‍പ്പെടെ എന്തുകൊണ്ടാണ് ആകര്‍ഷിക്കപ്പെടാത്തത്. ജനകീയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ അവര്‍ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണെന്നു ചിന്തിക്കണം. സാമൂഹിക പ്രതിബദ്ധതയും കലാത്മകതയുമുള്ളതാണ് സമൂഹത്തിനു വേണ്ടി സിനിമകളുണ്ടാക്കിയ ജോണ്‍ എബ്രഹാമിന്റെ സിനിമകളെന്നും സുധാകരന് പറഞ്ഞു.
ജോണ്‍ ഏബ്രഹാം സ്മാരക സമിതിയുടെ ജോണ്‍ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്.