നാണക്കേടായി! എസ്.എഫ്.ഐ നടത്തിയ ആള്‍മാറാട്ട നടപടി തിരുത്തി
കാട്ടക്കട ക്രിസ്റ്റ്യന്‍ കോളജില്‍ എസ്.എഫ്.ഐ നടത്തിയ ആള്‍മാറാട്ട നടപടി തിരുത്തി പ്രിന്‍സിപ്പല്‍. കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ എ. വിശാഖിനെ ഉള്‍പ്പെടുത്തിയ നടപടിയാണ് തിരുത്തിയത്. വിശാഖിന്റെ പേര് പിന്‍വലിച്ച് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഷൈജു സര്‍വകലാശാല റജിസ്ട്രിക്ക് ഇ–മെയില്‍ അയച്ചു. മല്‍സരിക്കുകയേ ചെയ്യാത്ത വിദ്യാര്‍ഥിയെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തില്‍ കേരള സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ച അനഘ രാജിവച്ചതിനാലാണ് വിശാഖിന്റെ പേര് പകരമായി ഉള്‍പ്പെടുത്തിയത് എന്നായിരുന്നു കോളജ് അധികൃതര്‍ ആദ്യം നല്കിയ വിശദീകരണം.