മകളെ പീഡിപ്പിക്കാൻ ശ്രമം: 19-കാരിയുടെ പരാതിയിൽ മുന്‍ സൈനികന് അറസ്റ്റില്‍
അച്ഛൻ തന്നെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയില്‍ ലഖ്നൗ സ്വദേശിയായ മുന്‍ സൈനികന് അറസ്റ്റില്‍.ആറുവര്‍ഷമായി അച്ഛന് ഉപദ്രവിക്കാറുണ്ടെന്നാണ് 19-കാരിയുടെ പരാതിയില്‍ പറയുന്നത്. ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും പലതവണ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
അച്ഛന് പലതവണ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി. ബലാത്സംഗശ്രമത്തില്നിന്നെല്ലാം സ്വയം രക്ഷപ്പെടുകയായിരുന്നു. തന്റെ അമ്മയെയും സഹോദരങ്ങളെയും അച്ഛന് മര്‍ദിച്ചിരുന്നു. അദ്ദേഹവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും നിര്‍ബന്ധിച്ചു. ശാരീരികബന്ധത്തിലേര്പ്പെട്ടില്ലെങ്കില് തങ്ങളുടെ ജീവിതച്ചെലവിനുള്ള പണം നല്‍കില്ലെന്നായിരുന്നു ഭീഷണി. മൂന്നുമാസമായി അച്ഛന് തങ്ങള്‍ക്ക് പണമൊന്നും നല്‍കുന്നില്ലെന്നും പെണ്‍കുട്ടി നല്കിയ മൊഴിയിലുണ്ട്.