യുക്രൈന്റെ അവസാന യുദ്ധക്കപ്പല്‍ തകര്‍ത്തുവെന്ന് റഷ്യ
യുക്രൈന്റെ അവസാന യുദ്ധക്കപ്പല്‍ തകര്‍ത്തുവെന്ന് അവകാശപ്പെട്ട് റഷ്യ. ഒഡെസ തുറമുഖത്തു വെച്ച് കപ്പല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തുവെന്നാണ് റഷ്യ അറിയിച്ചത്. യുക്രെയ്ന് നാവികസേനയുടെ അവസാന യുദ്ധക്കപ്പലായ യൂറി ഒലെഫിറെങ്കോയെ മിസൈലുകള്‍ ഉപയോഗിച്ച് ഒഡെസ തുറമുഖത്തു വച്ച് തകര്‍ത്തായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് അറിയിച്ചത്.
അതേസമയം സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ യുക്രെയ്ന് നാവിക സേന വിസമ്മതിച്ചു. രണ്ടു ദിവസം മുന്‍പ് നടന്നതായി പറയപ്പെടുന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കൊനാഷെങ്കോവ് തയാറായില്ല. നേരത്തെ തന്നെ മോസ്കോ പിടിച്ചെടുത്തതായി അവകാശപ്പെടുന്ന ഡോണെറ്റ്സ്കിനു സമീപമുള്ള ക്രാസ്നോറിവ്ക, യാസിനുവാറ്റ മേഖലകളില്‍നിന്ന് യുക്രെയ്ന് സൈന്യത്തെ തുരുത്തിയെന്നും റഷ്യ അവകാശപ്പെട്ടിരുന്നു.