കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ഥിയായ വയനാട് സ്വദേശി ആനന്ദ് കെ.ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ എട്ടുമണി വരെ ആനന്ദിനെ കാമ്പസില്‍ കണ്ടിരുന്നതായും പിന്നീട് 11 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.