ദേശീയ സീനിയർ വനിതാ ഫുട്ബോൾ കിരീടം നേടി തമിഴ്നാട്
പഞ്ചാബിൽ വച്ചു നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹരിയാന ടീമിനെ പരാജയപെടുത്തിയത്. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ ഇരു ടീമുകളും
ആക്രമണം അഴിച്ചു വിട്ടു.മത്സരത്തിന്റെ 50 മത് മിനിറ്റിൽ തന്നെ ഹരിയാന ആദ്യ ഗോൾ നേടി.തുടർന്ന് കൂടുതൽ ഉണർന്ന് കളിച്ച തമിഴ്നാട് 56 മത് മിനിറ്റിൽ തന്നെ ഒരു കോർണർ കിക്കിലൂടെ ഗോൾ നേടികൊണ്ട് സമനില പിടിച്ചു.ഗോൾ നേടിയതോടെ തമിഴ്നാട് കൂടുതൽ ആക്രമണം നടത്തി. തുടർന്ന് 80 മത് മിനിറ്റിൽ മുൻ ലോർഡ്സ് എഫ് എ താരവും നിലവിൽ ഗോകുലം എഫ് സി തരവുമായ ഇന്ദു വിനെ പെനാൽറ്റി ഏരിയയിൽ ഫൗൾ ചെയ്തതിനു പെനാൽറ്റി അനുവദിച്ചു. പെനാൽറ്റി എടുത്ത ഇന്ദുവിനു പിഴച്ചില്ല ഗോൾ കീപ്പർ ശ്രേയ ഹൂടയെ കാഴ്ചകാരിയാക്കി ഗോൾ നേടി. തമിഴ്നാടിനു വേണ്ടി മുൻ ലോർഡ്സ് എഫ് എ താരം കാർത്തികയും മികച്ച പ്രകടനം കാഴ്ച വച്ചു.37 ഗോളുകൾ നേടിയാണ് തമിഴ്നാട് കിരീടത്തിൽ മുത്തമിട്ടത്.
ഹരിയാനക്ക് വേണ്ടി മുംബൈ നൈറ്റ്സ് താരം ഋതു റാണി, ഒഡിഷ എഫ് സി താരം ശ്രേയ മികച്ച പ്രകടനം നടത്തി.
C ABHILASH