ലുട്ടൻ ടൗൺ പണി തുടങ്ങി
ചാമ്പ്യൻഷിപ്പിൽ നിന്നും പ്രൊമോഷൻ കിട്ടി പ്രിമിയർ ലീഗിൽ കളിക്കാൻ പോകുന്ന ലുട്ടൻ ടൗൺ അവരുടെ ആദ്യ സൈനിങ് പൂർത്തിയാക്കി. ഐർലാൻഡ് ഇന്റർനാഷണൽ താരം ചിഡോസെ ഓഗ്ബനെയാണ് സൈൻ ചെയ്തിരിക്കുന്നത്.റോതെർഹാം യുണൈറ്റഡ് ൽ നിന്നുമാണ് താരം ലുട്ടനിൽ എത്തിയത്. റോതെർ ഹാമിന് വേണ്ടി 120 മത്സരത്തിൽ ജേഴ്സി അണിഞ്ഞു, EFL ട്രോഫി നേടുകയുംചെയ്തു.
കൂടാതെ കോർക് സിറ്റി,ലിമറിക്,എക്സർ സിറ്റി ബ്രെന്റ്ഫോഡ് ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്.
ഐർലാൻഡ് ടീമിനായി 15 മത്സരത്തിൽ നിന്നും 4 ഗോൾ നേടാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.ഐർലാൻഡ് ടീമിനായി കളിക്കുന്ന ആദ്യ ആഫ്രിക്കൻ വംശജൻ കൂടിയാണ് ചിഡോസെ.
പ്രിമിയർ ലീഗിലെ കുഞ്ഞൻ ടീമെന്ന വിളിപേരെണ് ഇതിനോടകം ടീമിനെ തേടിഎത്തിയത്.കെനിൽ വർത്ത് റോഡ് സ്റ്റേടിയത്ത് പതിനായിരം സീറ്റിങ് കപ്പാസിറ്റി മാത്രമാണ് ഉള്ളത്.പക്ഷെ സൗത്ത് ഇംഗ്ലണ്ടിലെ ആദ്യ പ്രൊഫഷണൽ ക്ലബ്ബാണ് ലുട്ടൺ ടൗൺ.
C ABHILASH