ആലുവ കൊലപാതകം : പൊലീസിന് ജാഗ്രക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത് MLA
ആലുവയില്‍ അഞ്ചുവയസുകാരി തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസിന് ജാഗ്രക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ഇന്നലെ തന്നെ കാര്യങ്ങള്‍ പൊലീസിന് മനസിലായതാണ്. കുറച്ചുകൂടി ജാഗ്രതയോടെ അന്വേഷിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദാരുണാന്ത്യം ഉണ്ടാവുകയില്ലായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ചാന്ദ്നിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും വലിയ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ അടിവേരുകളെ കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങേയറ്റം ഞെട്ടലും ഭയപ്പാടുമുണ്ടാക്കിയ വാര്‍ത്തയാണെന്നും പുഞ്ചിരിയോടെ കുഞ്ഞ് മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എം.എല്‍.എ പറഞ്ഞു.