ചന്ദനയുടെ കൊലപാതകം ; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്.
ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. സമര്‍ഥമായ രീതിയില്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ പോലീസുമായി സംസാരിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു. കുട്ടിയെ കാണാതായതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നത് ഏഴ് മണിയോടെയാണ്. 9.30-ഓടെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു. എന്നാല്‍ അപ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.’അഞ്ച് വയസുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടിട്ടുള്ളത്. ഈ രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി കഴിഞ്ഞു. വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്’, മന്ത്രി പറഞ്ഞു.