മാധ്യമപ്രവര്‍ത്തകക്കെതിരായ കേസ്; മുന്‍ സബ് ജഡ്ജി കോടതിയില്‍ കീഴടങ്ങി
മാധ്യമപ്രവര്‍ത്തകയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ മുന്‍ ജഡ്ജി കോടതിയില്‍ കീഴടങ്ങി. മുൻ സബ് ജഡ്ജി എസ് സുദീപ് ആണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ നല്കിയ പരാതിയില്‍ സുദീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസില്‍ നാളെ സ്റ്റേഷനില്‍ ഹാജരാകാൻ നോട്ടീസ് നല്‍കിയിരുന്നു. അതിനിടെയാണ് ഇയാൾ കീഴടങ്ങിയത്.
2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. സൈബര്‍ സെല്‍ പരിശോധനയില്‍ വിവാദ പോസ്റ്റ് എസ് സുദീപിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.