എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകട മരണങ്ങള് കുറവ്; മന്ത്രി ആന്റണി രാജു
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചു തീര്‍ത്തവര്‍ക്ക് മാത്രമേ ഇനി മുതല്‍ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നല്‍കുകയുള്ളൂ. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചു തീര്‍ത്താല്‍ മാത്രമേ ഇൻഷുറൻസ് പുതുക്കി നല്‍കൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു . 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,422,77 നിയമലംഘനം കണ്ടെത്തി. 15,833,67 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാൻ ചലാൻ നല്കി. 25 കോടി 81 ലക്ഷം രൂപ ഇ-ചലാൻ വഴി കിട്ടിയെന്നും മന്ത്രി വ്യക്തമാക്കി.