അക്ഷയസെന്ററുകളിലെ ക്രമവിരുദ്ധ പ്രവര്‍ത്തനം: വിജിലന്‍സ് മിന്നല്‍ പരിശോധന
അക്ഷയസെന്ററുകളില്‍ വിജിലൻസ് മിന്നല്‍ പരിശോധന നടത്തി ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇ-സേവ എന്ന പേരില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളില്‍ വിജിലൻസ് ഇന്ന് രാവിലെ 11 മുതല്‍ ഒരേ സമയം മിന്നല്‍ പരിശോധന തുടങ്ങിയത്.
ചില അക്ഷയസെന്റര്‍ നടത്തിപ്പുകാര്‍ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കി അവരെ ചൂഷണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. അക്ഷയസെന്ററുകളുടെ പ്രവര്‍ത്തന സുതാര്യത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനും പേരായ്മകള്‍ ഉണ്ടെങ്കില്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ചുമതലപ്പെട്ടിട്ടുമുള്ള ജില്ല അക്ഷയ പ്രോജക്റ്റ് ഓഫീസര്‍മാര്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി ഇത്തരം അഴിമതിക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായും രഹസ്യവിവരം ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂനിറ്റുകളും പങ്കെടുക്കുന്നുണ്ട്.