മണിപ്പൂരിലെ ബിഷ്ണാപൂരില് വീണ്ടും സംഘര്ഷം; മൂന്ന് പേര് കൊല്ലപ്പെട്ടു
Posted On August 5, 2023
0
219 Views

മണിപ്പൂരിലെ ബിഷ്ണാപൂര് ജില്ലയില് വീണ്ടും സംഘര്ഷം. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ സംഘര്ഷത്തില് മൂന്ന് പേര് കൊല്ലപ്പെട്ടു. മെയ്തേയി വിഭാഗത്തില് നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്ട്ടുകൾ പറയുന്നു. കാക്ത മേഖലയിലാണ് സംഘര്ഷം പൊട്ടിപുറപ്പെട്ടത്.
സംഘര്ഷത്തെ തുടര്ക്ക് കുക്കി വിഭാഗത്തിലെ നിരവധി പേരുടെ വീടുകള് അഗ്നിക്കിരയാക്കിയിട്ടുണ്ട്. ബിഷ്ണാപൂര് പൊലീസാണ് സംഘര്ഷം സംബന്ധിച്ച വിവരങ്ങള് പങ്കുവെച്ചത്. മെയ്തേയി മേഖലയിലേക്ക് കടന്നുവന്ന് ചിലര് വെടിയുതിര്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025