യാത്രയ്ക്കിടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികൾ രക്ഷപ്പെട്ടു
Posted On August 9, 2023
0
424 Views

പാലക്കാട് നെന്മാറയില് ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്കൂട്ടര്‍ ആണ് കത്തിയത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം.
മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും സ്കൂട്ടറില്‍ നിന്നിറങ്ങി. ഉടനെ തന്നെ വാഹനത്തിൽ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.