മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചകേസില്‍ ഷാജന് സ്കറിയക്ക് മുന്‍കൂര്‍ ജാമ്യം
മത വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസിൽ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 17 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്കറിയ നല്കയ പരാതിയിലാണ് ഷാജന് സക്റിയക്കെതിരെ കേസെടുത്തത്. ജസ്റ്റിസ് കെ ബാബുവാണ് ഷാജന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചത്. ഷാജന് സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവര്ത്തകന് ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി ശക്തിയായി വിമര്‍ശിച്ചിരുന്നു. ക്രിമനല്കേസില് പ്രതിയല്ലാത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.