അപകീര്ത്തിപ്പെടുത്തിയെന്ന് ടൊവിനോ; പൊലീസ് കേസെടുത്തു
Posted On August 13, 2023
0
328 Views

ഇൻസ്റ്റഗ്രാമിലൂടെ അപകീര്ത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ നടൻ ടൊവിനോ തോമസിന്റെ പരാതിയില് പനങ്ങാട് പൊലീസ് കേസെടുത്തു.
നിരന്തരം മോശം പരാമര്ശം നടത്തി അപമാനിക്കുന്നുവെന്നാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തില് വ്യക്തിയുടെ സ്വദേശം ഉള്പ്പെടെയുള്ള വിവരങ്ങള് ലഭിച്ചു. ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണര്ക്കാണ് ടൊവിനോ പരാതി നല്കിയത്.
പരാതി അന്വേഷണത്തിനായി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.