ലാത്വിയന്‍ പ്രധാനമന്ത്രി രാജിവച്ചു
ഭരണമുന്നണിയിലെ പിണക്കങ്ങളെത്തുടര്ന്ന് ലാത്വിയൻ പ്രധാനമന്ത്രി ക്രിയാനിസ് കാരിൻസ് രാജി സമര്‍പ്പിച്ചു. കാരിൻസിന്റെ ന്യൂയൂണിറ്റി പാര്‍ട്ടിയും ഭരണസഖ്യത്തിലെ മറ്റ് ആറ് കക്ഷികളും തമ്മിലുള്ള തര്‍ക്കമാണ് പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്.
തന്റെ സഖ്യകക്ഷികള്‍ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണെന്ന് കാരിൻസ് നേരത്തെ പറഞ്ഞിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ഥിയെ കണ്ടെത്താൻ സാധിക്കാതിരുന്നതും മുന്നണിയിലെ തര്‍ക്കം രൂക്ഷമാക്കി. 100 അംഗ പാര്‍ലമെന്റിലേക്ക് 2022-ല്‍ തെരഞ്ഞെടുപ്പില്‍ ന്യൂയുണിറ്റി പാര്‍ട്ടിക്ക് 26 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് കാരിൻസിന്റെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകൃതമായത്.
കാരിൻസിന്റെ രാജി സ്വീകരിച്ചതായും എത്രയും വേഗം പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ശ്രമിക്കുമെന്നും പ്രസിഡന്റ് എഡ്ഗാര്‍ റിൻകെവിക്സ് അറിയിച്ചു. 2026 വരെയാണ് ലാത്വിയൻ പാര്‍ലമെന്റിന്റെ കാലാവധി.