‘സർക്കാരിനെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നു’; വായടപ്പിക്കാന്‍ ആരും നോക്കേണ്ടെന്ന് കെ സുധാകരൻ
മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടി നൽകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേസെടുത്ത് ഒതുക്കാനാകില്ല. സർക്കാരിനെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നു.ഏത് അന്വേഷണത്തെയും അഭിമുഖീകരിക്കും. പ്രശ്നമുണ്ടെങ്കിൽ കണ്ടെത്തട്ടെ. മാത്യുവിന്റെ വായടപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സർക്കാരിനെ വിമർശിച്ചാൽ തന്നെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി . മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല. താൻ ആരെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും.പൊതു സമൂഹത്തിൻ്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.