യെവ്ഗിനി പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ച് റഷ്യ
വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ച് റഷ്യ. പ്രിഗോഷിനൊപ്പം വിശ്വസ്ഥൻ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ട് പേരും കൊല്ലപ്പെട്ടു. ഏഴ് യാത്രക്കാര്‍ക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വടക്കൻ മോസ്കോയില്‍ നിന്നു സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടമുണ്ടായത്. വിമാനം വെടിവെച്ചിട്ടതെന്ന രീതിയിലുള്ള പ്രചാരമുണ്ട്. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വിശ്വസ്തനായിരുന്ന പ്രിഗോഷിൻ, വാഗ്നര്‍ കൂലിപ്പട്ടാളത്തെ യുക്രെയ്ൻ യുദ്ധമേഖലയില്‍ അണിനിരത്തിയാണ് അടുത്തിടെ കുപ്രസിദ്ധി ആര്‍ജിച്ചത്.