ഹിമാചല്‍പ്രദേശില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ശിപാര്‍ശ
ഹിമാചല്‍പ്രദേശില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ശിപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടേതാണ് ഈ ശിപാര്‍ശ. മെഡിക്കല്‍, വാണിജ്യ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കണമെന്നാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
റവന്യുമന്ത്രി ജാഗത് സിങ് നേഗിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ശിപാര്‍ശ നല്‍കിയത്. ഇതിനായി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇപ്പോൾ കഞ്ചാവ് കൃഷി ഹിമാചലില്‍ നിയമവിരുദ്ധമാണ്. അതേസമയം, സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ കഞ്ചാവ് കൃഷി നിയമവിധേയമാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്.
വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി സുഖ്വിന്ദിര് സിങ് സുകു റിപ്പോര്‍ട്ട് നിയമസഭയുടെ മുന്നിൽ വെച്ചത്. ഹിമാചല്‍പ്രദേശിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കഞ്ചാവ് കൃഷിക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നിയന്ത്രിതമായ രീതിയില്‍ കഞ്ചാവ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.