ഇന്ത്യ- ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് സംയുക്തമായി മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വീഡിയോ കോണ്‍ഫറൻസ് വഴി ഇന്നലെയാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്. ത്രിപുരയിലെ നിശ്ചിന്താപൂരിനെയും ബംഗ്ലാദേശിലെ ഗംഗാസാഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍പാത ഈ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കൂടാതെ 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖുല്‍ന- മോംഗ്ല തുറമുഖ റെയില്‍ പാതയും ബംഗ്ലാദേശിലെ രാംപാലിലെ മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ രണ്ടാം യൂണിറ്റുമാണ് ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത മറ്റ് രണ്ട് പദ്ധതികള്‍.