കൊച്ചിയില് നാവിക സേനയുടെ ഹെലികോപ്ടര് അപകടത്തില്പെട്ടു; ഒരു മരണം
Posted On November 4, 2023
0
333 Views

കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നാവികസേനാ ആസ്ഥാനത്ത് ഉച്ചയോടെയായിരുന്നു സംഭവം.
ഐഎൻഎസ് ഗരുഡയുടെ ചേതക് ഹെലികോപ്റ്ററാണ് തകർന്ന് വീണത്. പരിശീലനപ്പറക്കലിനിടെ ആയിരുന്നു അപകടം. റൺവേയിൽ ആയിരുന്നു ഹെലികോപ്റ്റർ തകർന്നു വീണത്. ടെക്നീഷ്യനും പൈലറ്റും ഉൾപ്പെടെ രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. തിരച്ചിലിനും ട്രാൻസ്പോർട്ടേഷനും വേണ്ടി ഉപയോഗിക്കുന്ന ഹെലികോപ്റ്റർ ആണ് തേജസ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025