മന്ത്രി ആര്.ബിന്ദുവിന് കണ്ണട വാങ്ങാന്‍ പൊതുഖജനാവില്‍ നിന്ന് ചിലവായത് 30,500 രൂപ; ഉത്തരവ് പുറത്ത്
ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചിലവായ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. മന്ത്രിയുടെ അപേക്ഷപ്രകാരം 30,500 രൂപ അനുവദിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്.
കഴിഞ്ഞ ഏപ്രില്‍ 28നാണ് തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രെയിംസില്‍ നിന്ന് മന്ത്രി പുതിയ കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്കി. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ തുക അനുവദിച്ച് കിട്ടാന്‍ വൈകുകയായിരുന്നു. സംഭവം പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് സൂചന.
നേരത്തേയും കണ്ണട വാങ്ങാന്‍ വിവിധ സിപിഎം മന്ത്രിമാര്‍ പൊതുഖജനാവിനെ ആശ്രയിച്ചത് വിവാദമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് 49,900 രൂപയ്ക്കും, ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ 28,000 രൂപയ്ക്കും കണ്ണട വാങ്ങിയ വിവരം പുറത്തുവന്നിരുന്നു.