കൃത്രിമമഴ ആലോചിച്ച് ഡല്‍ഹി സര്‍ക്കാര്‍ ; ഐഐടി വിദഗ്ദ്ധരുമായി കൂടിക്കാഴ്ച
നഗരം പുകപടലത്തിന്റെ പിടിയില്‍ അകപ്പെട്ടതോടെ ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള് മന്ത്രിസഭ കൃത്രിമ മഴ പെയ്യിക്കാന്‍ ആലോചിക്കുന്നു.
നവംബര്‍ 21 ന് കൃത്രിമമഴ പെയ്യിക്കാന്‍ ഐഐടി വിദഗ്ദ്ധരുടെ പ്രത്യേക ടീമുമായി ഡല്‍ഹി മന്ത്രിമാരായ ഗോപാല്‍ റായി, ആറ്റിഷി സഖ്യം കൂടിക്കാഴ്ച നടത്തി. കൃത്രിമമഴ പെയ്യിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് നീക്കം.
സമീപ സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വയലിന് തീയിടുന്നതും വാഹനങ്ങള്‍ ഉയര്‍ന്ന നിലയില്‍ പുക പുറത്തേക്ക് വിടുന്നതും മൂലം കഴിഞ്ഞ ഏഴു ദിവസമായി ഡല്‍ഹിയിലെ അന്തരീക്ഷം മോശമായ സ്ഥിതിയിലാണ്. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം തേടിയായിരുന്നു ഐഐടി വിദഗ്ദ്ധരുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന് വിദഗ്ദ്ധര്‍ മുമ്ബോട്ട് വെച്ച ആശയം കൃത്രിമ മഴയായിരുന്നു. അന്തരീക്ഷ മലിനീകരണ വിഷയം ചര്‍ച്ച ചെയ്യാന്‍ പരസ്ഥിതി മന്ത്രി ഡല്‍ഹിയിലെ എല്ലാ മന്ത്രിമാരുടേയും യോഗം 12.30 യ്ക്ക് വിളിച്ചിരിക്കുകയാണ്.