”അമ്മ”ക്കും ഇടവേള ബാബുവിനും വേണ്ടാത്ത വിനായകനെ വാനോളം പുകഴ്ത്തി തമിഴ് സിനിമാലോകം..
സൂപ്പർ സ്റ്റാർ ചിയാന്‍ വിക്രമിന്റെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. നവംബര്‍ 24 ന് ചിത്രം ഇറങ്ങുമെന്നാണ് കണക്ക്ക് കൂട്ടുന്നത്.
വിനായകന് ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും ‘ധ്രുവ നച്ചത്തിര ‘ത്തിൽ എന്നാണ് സംവിധായകന് ഗൗതം മേനോന് പറയുന്നത്. ‘വിനായകന് സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും.’ എന്നും കൂടി ഗൗതം മേനോന് പറയുന്നുണ്ട്.
ഗൗതം മേനോന്റെ വാക്കുകള്‍ ഇങ്ങനെയാണ് ”വിനായകന് സാറിനെപ്പോലെ വലിയ നടനെ ഡീല്‍ ചെയ്യുക അത്ര എളുപ്പമല്ല. കാരണം അദ്ദേഹത്തിനു ചില കാര്യങ്ങളില്‍ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്റ്റൈല്‍, വേഷം, എന്തു മൂഡ് ആണ് ഞാന്‍ അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. വിനായകന്റെ പെര്‍ഫോമന്‍സ്, തന്നെ ഓവര്‍ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഇല്ലായിരുന്നു. അദേഹം വളരെ കൂള്‍ ആയിരുന്നു. പല സീനുകളിലും സ്പോട്ടില്‍ ഇരുന്ന് വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം തന്നെയാണ്. ഒരു ആക്ഷന്‍ സീനില്‍, അത് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്ന് അവര്‍ രണ്ടു പേരും ചര്‍ച്ച ചെയ്താണ് അഭിനയിച്ചത്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു.
സിനിമയ്ക്കു വേണ്ടി കൃത്യമായ അഭിനേതാക്കളെയാണ് ഞാന്‍ തിരഞ്ഞെടുത്തത് എന്നതില്‍ ഭാഗ്യവാനാണ്. ഒരു പ്രശ്നവും സൃഷ്ടിക്കാതെ, എനിക്കു വേണ്ടതെന്തോ അതെല്ലാം അവര്‍ നല്‍കിയിട്ടുണ്ട്. വിനായകന് സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളൊക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും. ഒരു വില്ലനെ ഞാന്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുനോക്കാന്‍ ദിവ്യദര്‍ശിനി എന്നോടു പറയുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമ ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ്.
ഗൗതം വാസുദേവമേനോൻ, വിക്രം എന്നിങ്ങനെയുള്ള വലിയ സിനിമാക്കാർ വിനായകനെ എന്ത് മാത്രം റെസ്പെക്ട് ചെയ്യുന്നുണ്ട് എന്ന അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കാം. അദ്ദേഹം മാത്രമല്ല തമിഴ് സിനിമാലോകം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നടനാണ് വിനായകൻ. ഇവിടെ, മലയാളത്തിൽ മാത്രമാണ് അദ്ദേഹത്തെ പലപ്പോളും മാറ്റി നിർത്തുന്നത്. ഒരു നടന് വേണ്ട ഏറ്റവും പ്രധാന ഗുണം കൃത്യമായി ഷൂട്ടിന് എത്തുക എന്നതാണ്. ഒരുപാട് പേരെ ഒന്നിച്ച് നിർത്തി, ലൊക്കേഷൻ സെറ്റ് ചെയ്ത് നിൽക്കുമ്പോൾ ഒരു നടൻ സമയത്തിന് വന്നില്ലെങ്കിൽ, അത് നിർമ്മാതാവിന് മാത്രമല്ല നഷ്ട്ടം ഉണ്ടാക്കുന്നത്. ആ സെറ്റിൽ ഉള്ള എല്ലാവരെയും ബാധിക്കുന്ന കാര്യമാണത്. വിനായകൻ 100 പേര്‍സന്റ് പ്രൊഫഷണൽ ആകുന്നതും ആ കാര്യത്തിലാണ്. ഒരു സെക്കൻഡ് പോലും വൈകാതെ കൃത്യമായി ഷൂട്ടിന് എത്തുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് വിനായകൻ. അയാളെ പോലുള്ള ഒരു നടനെ സംഘടനയിൽ പോലും ചേർക്കില്ലെന്നും, അകറ്റി നിർത്തുമെന്നും പറയുന്നവരുടെ മനസ്സ് എന്ത് മാത്രം വൈകൃതം ആയിരിക്കും എന്ന് ആലോചിക്കുക. അമ്മ എന്ന സംഘടനയ്ക്കും ഇടവേള ബാബു എന്ന മഹാനടനും വേണ്ടെങ്കിലും സിനിമാലോകത്തിന് വിനായകൻ വേണം. കാരണം അയാൾ നടനാണ്, 100 പേര്‍സന്റ് പ്രൊഫഷണൽ ആയ നടൻ..