ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു
Posted On November 17, 2023
0
253 Views

ജമ്മു കാഷ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്.
ഇവരില്‍നിന്ന് സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് മുതലാണ് പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. ഓപ്പറേഷന് അവസാനഘട്ടത്തിലാണെന്ന് സുരക്ഷാസേന അറിയിച്ചു.