പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിനെ ഏല്‍പ്പിക്കുന്നു
പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫിനെ ഏല്‍പ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ സര്‍വേ നടത്താന്‍ സിഐഎസ്എഫിന് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി.
അടുത്തിടെ പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമഗ്രമായ രീതിയില്‍ സിഐഎസ്എഫ് സുരക്ഷയും ഫയര്‍ വിംഗും ഒരുക്കാനാണ് ആലോചന. സിഐഎസ്എഫിന്റെ ഗവണ്മെന്റ് ബില്‍ഡിംഗ് സെക്യൂരിറ്റി (ജിബിഎസ്) യൂണിറ്റ്, കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഫയര്‍ കോംബാറ്റ് ആന്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍മാര്‍, നിലവിലെ പാര്‍ലമെന്റ് സെക്യൂരിറ്റി ടീമിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ആഴ്ച അവസാനം മുതല്‍ സര്‍വേ ആരംഭിക്കും.