പ്രതിദിനം 60,000 രൂപ വരെ കളക്ഷന്‍; കോഴിക്കോട് – ബംഗളൂരു നവകേരള ബസ് സൂപ്പര്‍ ഹിറ്റ്
കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസിയുടെ നവകേരള ബസ് സൂപ്പര്‍ ഹിറ്റ്. നവകേരള സദസില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉപയോഗിച്ച ബസ് ആണ് കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ പ്രീമിയം ആയി ഓടുന്നത്. പ്രതിദിനം 55,000-60,000 രൂപയാണ് കളക്ഷന്‍.
ശരാശരി ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. തിരക്കിനനുസരിച്ച് നിരക്ക് മാറും (ഡൈനാമിക് പ്രൈസിങ്). ബസില്‍ 26 പുഷ്ബാക്ക് സീറ്റ് ആണ് ഉള്ളത്. ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജിങ് സംവിധാനവുമുണ്ട്. താമരശേരി, കല്‍പ്പറ്റ, ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ്.
മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു നവകേരള യാത്ര. മന്ത്രിസംഘത്തിന് യാത്ര ചെയ്യാന്‍ ബസില്‍ ലിഫ്ടും ടോയ്ലറ്റുമടക്കം ആഡംബര സൗകര്യമൊരുക്കിയിരുന്നു. അതെല്ലാം ഒഴിവാക്കിയാണ് സര്‍വീസ് ബസാക്കിയത്.












