ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Posted On September 27, 2026
0
2 Views
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് വടക്കുകിഴക്കന്‍ മധ്യപ്രദേശിലൂടെ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂമര്‍ദമായി തുടരാന്‍ സാധ്യത. ഇത് ക്രമേണ ദുര്‍ബലമായി ശക്തി കൂടിയ ന്യൂനമര്‍ദ മേഖലയായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.













