പേമാരിയിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് ഓസ്ട്രേലിയ
ക്രിസ്മസ് ദിനത്തില്‍ ഓസ്ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒൻപതായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ആശ്വാസമായെങ്കിലും പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ് കോസ്റ്റ് മേയര്‍ അറിയിച്ചു.
ഡിസംബര്‍ 25ന് രാത്രി മുതലാണ് ഓസ്ട്രേലിയയിലെ തെക്കു കിഴക്കൻ ക്വീൻസ് ലാൻഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കൊടുങ്കാറ്റും തുടങ്ങിയത്. രാജ്യം ഇന്നുവരെ കാണാത്ത് പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായതെന്നാണ് വിവരം. 1200 ലധികം കൂടുതല്‍ ഫോണ്‍ കോളുകളാണ് സഹായം ആവശ്യപ്പെട്ട് സ്റ്റേറ്റ് എമര്‍ജൻസി സര്‍വീസിലേക്ക് തിങ്കളാഴ്ച രാത്രി മാത്രമെത്തിയത്.
കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായതോടെ പ്രദേശത്തെ ഒരു ലക്ഷത്തിലധികം വീടുകളാണ് മൂന്നുദിവസത്തോളം ഇരുട്ടിലായത്. ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. നിരവധി മലയാളികളും ഈ സ്ഥലത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.