62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരശ്ശീല ഉയരും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ മേളയ്ക്ക് തുടക്കമാകും.
നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശില്‍പ്പത്തോടെയാവും കലാമേളയ്ക്ക് തുടക്കമാവുക.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും.തുടര്‍ന്ന് വേദികളില്‍ മത്സരങ്ങള്‍ തുടങ്ങും. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി പതിനാലായിരത്തോളം മത്സരാര്‍ഥികളാണ് കലാമേളയുടെ ഭാഗമാവുക. അഞ്ച് ദിവസങ്ങളിലായി 24 വേദികളിലായാണ് മേള. സാംസ്കാരികനായകരുടെ പേരാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്.