വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; മല്ലികാര്‍ജുൻ ഖാര്‍ഗെയില്‍ നിന്നും അംഗത്വം സ്വീകരിച്ചു
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന നേതാവുമായ വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു.
അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയില്‍ നിന്നും അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടി എന്ന് പാര്‍ട്ടി പ്രവേശനത്തിനുശേഷം വൈഎസ്ആര്‍ ശര്‍മിള പറഞ്ഞു. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മാസങ്ങങ്ങളായി എഐസിസി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയെ ശര്‍മിള കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ശര്‍മിള പറഞ്ഞു.