നിയമസഭാ സമ്മേളനം 25 മുതല്
Posted On January 10, 2024
0
329 Views

പതിനഞ്ചാം കേരള നിയമസഭയുടെ 10 -ാം സമ്മേളനം ജനുവരി 25 മുതല് വിളിച്ചു ചേര്ക്കുന്നതിന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊച്ചിന് യൂനിവേഴ്സിറ്റി ക്യാംപസില് കഴിഞ്ഞ വര്ഷം നവംബര് 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില് മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല് നിന്ന് അനുവദിക്കാന് തീരുമാനിച്ചു.