തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന
Posted On January 13, 2024
0
320 Views

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 46,400 രൂപയായി ഉയര്‍ന്നു.
ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5800 ആയി. ഇന്നലെ പവന് വില 80 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ഒടുവിലായിരുന്നു വര്‍ധന.