കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദ് ഈ മാസം 27 വരെ എൻഐഎ കസ്റ്റഡിയില്‍
ന്യൂമാന്‍ കേളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ് കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സാവദിനെ ഈ മാസം 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വേണമെന്നായിരുന്ന എന്‍ഐ ആവശ്യപ്പെട്ടത്.
സവാദിന്റെ് തിരിച്ചറിയല്‍ പരേഡ് ഇന്നലെ സബ് ജയിലില്‍ പൂര്‍ത്തിയായിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫ് സവാദിനെ തിരിച്ചറിയിക്കുകയും ചെയ്തിരുന്നു.
എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. മകൻ മിഥുൻ ടി ജോസഫ്, സഹോദരി സിസ്റ്റർ സ്റ്റെല്ല എന്നിവർ ടി ജെ ജോസഫിനൊപ്പമുണ്ടായിരുന്നു. എറണാകുളം സി ജെ എം കോടതി ചുമതലപ്പെടുത്തിയ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് പതിമൂന്ന് വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ എന്‍ഐഎ സംഘം പിടികൂടിയത്.